കോട്ടയം നഗരസഭയില്‍ മത്സരിക്കാൻ 'ട്വൻറി-20 കോട്ടയം' ജനകീയ കൂട്ടായ്മ

കോട്ടയം: നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി 'ട്വൻറി-20 കോട്ടയം' ജനകീയ കൂട്ടായ്മ. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കൂട്ടായ്മ രൂപം കൊണ്ടിട്ടുള്ളത്.

പൊതുസമ്മതരും കഴിവുമുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തി നഗരസഭയിലെ 52 വാര്‍ഡുകളിലും മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ​ലക്ഷ്യത്തോടെ വാട്ട്​സ്​ആപ്​, ഫേസ്​ബുക്ക് ഗ്രൂപ്പുകൾ ആരംഭിച്ചു. ആശയം മുന്നോട്ടുവെച്ച് ഒരാഴ്ചക്കകം നഗരസഭയിലെ എല്ലാ വാര്‍ഡിലും ജനകീയ കൂട്ടായ്മക്ക്​ പ്രവര്‍ത്തകര്‍ ആയതായി സംഘാടകർ അവകാശപ്പെട്ടു.

നഗരസഭയിലെ ജനങ്ങളുടെ ക്ഷേമവും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനോടൊപ്പം പരിസ്ഥിതി സൗഹാര്‍ദ വികസനവും ഉറപ്പുവരുത്തും. വാര്‍ഡ്‌ സഭകളെ ശക്തിപ്പെടുത്തിയും ജനഹിതം അനുസരിച്ചും മാത്രമേ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കൂ. നഗരസഭയുടെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

പ്രകടനപത്രിക തയാറാക്കുന്ന അവസാന ഘട്ടത്തിലാണിപ്പോൾ. അതിനുശേഷം കോവിഡ് മാനദണ്ഡം പാലിച്ച് വാര്‍ഡുകളില്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കും.

അതത് വാര്‍ഡിലെ ആളുകള്‍ ചേര്‍ന്നാകും സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. ട്വൻറി-20 കിഴക്കമ്പലവുമായി ഇതിനു ബന്ധമില്ലെന്നും സംഘാടകർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.