അപകടാവസ്ഥയിലായ തോട്ടുങ്കൽപാലം
എലിക്കുളം: കുരുവിക്കൂട്-ജീരകത്ത്പടി റോഡിലെ തോട്ടുങ്കൽ പാലത്തിന്റെ അടിയിലെ കൽക്കെട്ടുകൾ ഇളകിയും കൈവരിയുടെ ഒരുഭാഗം തകർന്നും അപകടാവസ്ഥയിൽ. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകുമ്പോൾ അടിയിലെ കല്ലുകൾ തെന്നിമാറുന്നുണ്ട്.
40 വർഷം മുമ്പ് നിർമിച്ച വീതികുറവായ പാലമാണിത്. ജീരകത്ത്പടിയിൽനിന്ന് വളവും ഇറക്കവും ഇറങ്ങിയെത്തുന്ന വാഹനങ്ങൾക്ക് കൈവരിയുടെ തകർച്ച ഭീഷണിയായതിനാൽ മുന്നറിയിപ്പ് സൂചനയായി നാട്ടുകാർ മുളങ്കമ്പുകൾ നാട്ടിയിരിക്കുകയാണ്. ജീരകത്തുപടി മുതൽ തോട്ടുങ്കൽ പാലംവരെയുള്ള ഭാഗത്ത് ടാറിങ് പൊളിഞ്ഞും ഗതാഗതം പ്രയാസകരമാണ്. റീടാറിങ്ങും പാലത്തിന്റെ അറ്റകുറ്റപ്പണികളും നടത്തണമെന്നാണ്നാ ട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.