യു.ജി.സി നിർദേശം പാലിച്ച് മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ റദ്ദാക്കണം: ഫ്രറ്റേണിറ്റി

കോട്ടയം: യു.ജി.സി നിർദേശം പാലിച്ചു മൂന്നാം സെമസ്റ്റർ ബിരുദ (യു.ജി) പരീക്ഷകൾ റദ്ദാക്കുക, എം.ബി.എ പരീക്ഷ ഫല പ്രഖ്യാപനങ്ങളിലെ അനിശ്ചിതത്വം അവസാനിപ്പിക്കുക, വിദൂര വിദ്യാഭ്യാസ വിദ്യാർഥികളുടെ പരീക്ഷ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുക, ബി.വോക്ക് വിദ്യാർഥികളുടെ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കുക, സപ്ലിമെൻററി പരീക്ഷകൾ ഉടനെ നടത്തുക, ബിടെക് വിദ്യാർഥികളുടെ പരീക്ഷകൾ ഉടൻ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് എം.ജി യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന യൂണിവേഴ്സിറ്റിയുടെ സമീപനങ്ങളോട് ഉജ്വല പ്രതിഷേധം തീർത്തു നടത്തിയ മാർച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പൊലീസ് തടഞ്ഞു പൊലീസും വിദ്യാർത്ഥികളും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി.

മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം ഷെഫ്രിൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സയ്യിദ് ഉമർ തങ്ങൾ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കോട്ടയം ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് മുഹമ്മദ്, പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സുമയ്യ ബീഗം എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് എം.ജി യൂണിവേഴ്സിറ്റി കൺവീനർ യാസീൻ കാഞ്ഞിരപ്പള്ളി അധ്യക്ഷത വഹിച്ചു. ഫ്രട്ടേണിറ്റി മൂവ്മെന്‍റ് എം.ജി യൂണിവേഴ്സിറ്റി കൗൺസിൽ അംഗങ്ങളായ അമീൻ നിസാർ, മർവാൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Third semester graduation examinations should be canceled as per UGC directive: Fraternity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.