ചുങ്കം സി.എം.എസ് കോളജ് ഹൈസ്കൂളിൽ വീണ്ടും മോഷണം; ഒരുവര്‍ഷത്തിനിടെ മൂന്നാംതവണ

കോട്ടയം: ചുങ്കം സി.എം.എസ് കോളജ് ഹൈസ്കൂളിൽ വീണ്ടും മോഷണം. ഒരുവര്‍ഷത്തിനിടെ മൂന്നാംതവണയാണ്​ നടക്കുന്നത്​. ബുധനാഴ്​ച രാവിലെ ജീവനക്കാരൻ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ്​ മോഷണവിവരം അറിഞ്ഞത്. വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ കതക് അടർന്നു താഴെ വീഴുകയായിരുന്നു.

തുടർന്നുള്ള പരിശോധനയിൽ സി.സി ടി.വിയുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെ കവർന്നതായി കണ്ടെത്തി. ഓഫിസ്​ മുറിയിൽ സൂക്ഷിച്ച അരലക്ഷം രൂപ വിലവരുന്ന ഡി.എസ്.എല്‍ കാമറ, സി.സി ടി.വി കാമറകള്‍ എന്നിവയും നഷ്​ടമായിട്ടുണ്ട്​.ചൊവ്വാഴ്ച രാത്രിയിലാണ് മോഷണമെന്നാണ്​ പൊലീസി​െൻറ നിഗമനം. സ്​കൂൾ കെട്ടിടത്തി​െൻറ രണ്ടാംനിലയിലാണ്​ ഓഫിസ്​ പ്രവർത്തിക്കുന്നത്​. കമ്പ്യൂട്ടർ ലാബ്​ അടക്കമുള്ളവയും ഇവിടെയാണ്​.

ഇതിന്​ സുരക്ഷ വർധിപ്പിക്കുന്നതി​െൻറ ഭാഗമായി രണ്ടാംനിലയിലേക്കുള്ള പടികളിൽ ഗ്രിൽ ഘടിപ്പിച്ചിരുന്നു. ഗ്രില്ല് തകര്‍ക്കാതെ സമീപത്ത്​ പാര്‍ക്ക് ചെയ്തിരുന്ന ബസി​െൻറ മുകളിലൂടെ ഷെയ്​ഡിൽ കയറിയ മോഷ്​ടാവ്​ ഇതുവഴി രണ്ടാംനിലയിലേക്ക്​ എത്തുകയായിരുന്നു. ഓഫിസി​െൻറ വാതിൽ പൊളിച്ചുമാറ്റിയ നിലയിലായിരുന്നു.

പൂട്ട്​ തകർത്ത്​ ലൈബ്രറി, ലാബോറട്ടറി എന്നിവിടങ്ങളില്‍ കയറിയിട്ടുണ്ട്​. മുറി അലങ്കോലമാക്കുകയും ചെയ്തിട്ടുണ്ട്.

അലമാരയുടെ പൂട്ടുകൾ തകർത്താണ്​ സി.സി ടി.വി കാമറകളും ഹാർഡ് ഡിസ്കും മുറിച്ചുമാറ്റി കടത്തിയത്. 70,000 രൂപയുടെ നഷ്​ടമാണ്​ കണക്കാക്കുന്നതെന്ന്​ പ്രധാനാധ്യാപകൻ ബിനോയി പി.ഈപ്പൻ പറഞ്ഞു. കോട്ടയം വെസ്​റ്റ്​ പൊലീസ്​ തെളിവുകൾ ശേഖരിച്ചു.

വിരലടയാള വിദഗ്​ധരും എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്​റ്റില്‍ സ്‌കൂളിലെ അലമാരയില്‍നിന്ന്​ 30,000 രൂപയും സെപ്റ്റംബറില്‍ 60,000 രൂപയും കവര്‍ന്നിരുന്നു.

ചാരിറ്റി പ്രവർത്തനത്തിനായി സൂക്ഷിച്ച പണമാണ് കവർന്നത്. ഇതോടെയാണ്​ സ്‌കൂളില്‍ സി.സി ടി.വി കാമറ സ്ഥാപിച്ചത്. സെപ്റ്റംബറില്‍ നടന്ന മോഷണ​ക്കേസിൽ ഒരു പ്രതിയെ പിടികൂടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.