കോട്ടയം: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ രാവിലെയെത്തിയ ജനശതാബ്ദിയിൽ കയറാനുള്ള ശ്രമത്തിനിടെയാണ് സംഭവം. എരുമേലിയിൽ വിവാഹച്ചടങ്ങിനെത്തിയ സംഘം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. ട്രെയിനിൽ കയറിയെങ്കിലും കമ്പാർട്ട്മെന്റ് മാറിയതോടെ ഇറങ്ങി. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് വീണ്ടും കയറാൻ ശ്രമിക്കുന്നത്. ഇതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്കു വീണു. പെട്ടെന്ന് കണ്ടുനിന്നവരും റെയിൽവേ പൊലീസും ചേർന്ന് ഇയാളെ വലിച്ചെടുത്തു. പ്രാഥമിക ചികിത്സ നൽകിയ ശേഷം പറഞ്ഞുവിട്ടു. ട്രെയിനിലുണ്ടായിരുന്നവർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. അൽപനേരം കഴിഞ്ഞാണ് ട്രെയിൻ പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.