വെരൂര്‍ ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ് ഭാഗത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഷെഡ് തകര്‍ന്ന നിലയില്‍
ചങ്ങനാശ്ശേരി: തലക്ക് മുകളില്‍ ദുരന്തമായി കാത്തിരിപ്പുകേന്ദ്രത്തിന്റെ തകർന്ന ഷെഡ്. വാഴൂര്‍ റോഡില്‍ വെരൂര്‍ ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റിനു മുന്‍വശത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തകര്‍ന്ന ഷെഡാണ് അപകടഭീഷണി ഉയര്‍ത്തുന്നത്.
കോണ്‍ക്രീറ്റിങ് വിണ്ടുകീറി കമ്പി തെളിഞ്ഞു ഷെഡ് തൂങ്ങിക്കിടക്കുകയാണ്. ഏതു സമയത്തും അപകടം ഉണ്ടാകാവുന്ന നിലയിലാണ്. വിദ്യാർഥികളും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളുമടക്കമുള്ള നിരവധിപേർ ബസ് കാത്തിരിക്കുന്നത് ഇവിടെയാണ്. എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും ഈ കാത്തിരിപ്പു കേന്ദ്രത്തിലാണ് ഇരിക്കുന്നത്. അടിയന്തരമായി കാത്തിരിപ്പു കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി അപകടാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് പൊതു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.