കോട്ടയം: വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനെത്തുടർന്ന് യുവാവും യുവതിയും ഹോട്ടലിൽ ജീവനൊടുക്കി. കോട്ടയം മര്യാത്തുരുത്ത് കൈതാരം ഹൗസില്‍ ആസിയ തസനിം (19), പുതുപ്പള്ളി പനംതാനത്ത് ഹൗസില്‍ നന്ദകുമാര്‍ (23) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ശാസ്ത്രി റോഡിലെ ഹോട്ടലിൽ വെള്ളിയാഴ്ച രാത്രിയാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് നന്ദകുമാറും ആസിയയും ഹോട്ടലിൽ മുറിയെടുത്തത്. വെള്ളിയാഴ്ച ചെക്കൗട്ട് സമയം കഴിഞ്ഞിട്ടും 202-ാം നമ്പർ മുറി തുറന്ന് ഇരുവരെയും കണ്ടില്ല. തുടർന്ന് രാത്രിയോടെ ഹോട്ടൽ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി മുറി തുറന്നപ്പോൾ ഒരേ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്ന് കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ആസിയയെ കാൺമാനില്ലെന്ന് കാണിച്ച് കുടുംബം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.