വൈക്കം: തവണക്കടവ്-വൈക്കം ജലപാതയിൽ മൂന്നു സോളാർ ബോട്ട് അനുവദിച്ചതായി സി.കെ. ആശ എം.എൽ.എ. പഴയ ബോട്ടുകൾ ഇവിടെനിന്ന് നീക്കം ചെയ്യും. പുതിയ ബോട്ട് വരുന്നതോടെ ഇവിടെ നാലു സോളർ ബോട്ടുകളാവും. ഫെബ്രുവരി 20ന് രാവിലെ 11ന് മന്തി കെ.ബി. ഗണേശ്കുമാർ ഉദ്ഘാടനം ചെയ്യും. ഒരു സോളാർ ബോട്ടും മൂന്ന് സ്റ്റീൽ ബോട്ടുകളും ഇവിടെ സർവിസിലുണ്ട്.
2017 ലാണ് ഇന്ത്യയിൽ ആദ്യ സോളാർ ബോട്ടായ ആദിത്യ സർവിസിന് തുടക്കം കുറിച്ചത്. ഇത് വിജയമായതോടെയാണ് പുതിയ സർവിസിന് തുടക്കമായത്. അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഇല്ലാത്ത സർവിസാണിത്. സൂര്യപ്രകാശത്തിൽനിന്ന് ലഭിക്കുന്ന ഊർജ്ജത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധന ചെലവുമില്ല. പരമ്പരാഗത ഡീസൽ സർവിസിനെ അപേക്ഷിച്ച് യാത്രക്കാർക്ക് കുലുക്കവും അനുഭപ്പെടില്ല. അറ്റകുറ്റപണികളും കുറവാണ്. സൂര്യപ്രകാശം ലഭിക്കുന്നിടത്തോളം സമയം സർവിസ് നടത്താൻ കഴിയുമെന്നതാണ് സോളാർ ബോട്ടിന്റെ സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.