കോട്ടയം: നാഗമ്പടം പാലത്തിനുസമീപം ബസ് സ്റ്റോപ്പിൽ പെൺകുട്ടിയെ കടന്നുപിടിച്ച സാമൂഹിക വിരുദ്ധനെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. ഈര കൈനടി സ്വദേശി രാജേഷിനെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
തിരുവനന്തപുരം സ്വദേശിയായ യുവതി നാഗമ്പടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയശേഷം ഇവർ ഓഫിസിലേക്ക് നടന്നുപോകുന്നതിനിടെ പിന്നാലെ എത്തിയ അക്രമി കടന്നുപിടിച്ചു. കുതറി മാറിയ യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇയാൾ വീണ്ടും ഇതുവഴി എത്തുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാർ തടഞ്ഞുനിർത്തി. തുടർന്ന്, പെൺകുട്ടിയെ വിളിച്ചു വരുത്തി. രാജേഷ് തന്നെയാണ് അക്രമിയെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞശേഷം പൊലീസിന് കൈമാറി. ഇയാൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.