ഹോ​ർ​ട്ടി​കോ​ർ​പ് ആ​രം​ഭി​ച്ച സ​ഞ്ച​രി​ക്കു​ന്ന ‘ഹോ​ർ​ട്ടി സ്റ്റോ​റി​ന്‍റെ’ ജി​ല്ല​യി​ലെ പ​ര്യ​ട​നം ക​ല​ക്ട​ർ

ഡോ. ​പി.​കെ. ജ​യ​ശ്രീ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യു​ന്നു

'ഹോർട്ടി സ്റ്റോർ' പച്ചക്കറിവണ്ടി ജില്ലയിൽ പര്യടനം തുടങ്ങി

കോട്ടയം: ഓണവിപണിയിൽ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപിന്‍റെ സഞ്ചരിക്കുന്ന 'ഹോർട്ടി സ്റ്റോർ' ജില്ലയിൽ ഓടിത്തുടങ്ങി.

സെപ്റ്റംബർ ഏഴുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ഹോർട്ടി സ്റ്റോറെത്തും. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയാണ് പ്രവർത്തനം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി ഉദ്ഘാടനവും ആദ്യ വിൽപനയും നിർവഹിച്ചു. കലക്ടർ ഡോ. പി.കെ. ജയശ്രീ പര്യടനത്തിന്‍റെ ഫ്ലാഗ്ഓഫ് നിർവഹിച്ചു.

പ്രിൻസിപ്പൽ കൃഷി ഓഫിസർ ഗീത വർഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.വി. അനിത, കൃഷി അസി. ഡയറക്ടർ റീന കുര്യൻ, ഹോർട്ടികോർപ് അസി. മാനേജർമാരായ സതീഷ് ചന്ദ്രൻ, ജിജീഷ് എന്നിവർ പങ്കെടുത്തു. വ്യാഴാഴ്ച കഞ്ഞിക്കുഴി-കോട്ടയം നഗരം എന്നിവിടങ്ങളിൽ പര്യടനം നടത്തി.

വെള്ളിയാഴ്ച കോട്ടയം-ഏറ്റുമാനൂർ റോഡ്, മൂന്നിന് കഞ്ഞിക്കുഴി-പാമ്പാടി, നാലിന് കറുകച്ചാൽ-നെടുംകുന്നം-പൊൻകുന്നം, അഞ്ചിന് അയർക്കുന്നം-പാലാ റോഡ്, ആറിന് കോട്ടയം-ചിങ്ങവനം-കുറിച്ചി-കാവാലം, ഏഴിന് കോട്ടയം-കഞ്ഞിക്കുഴി-വടവാതൂർ-കലക്ടറേറ്റ് എന്നിവിടങ്ങളിൽ പച്ചക്കറി വണ്ടിയെത്തും.

Tags:    
News Summary - The 'horti store' vegetable cart has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.