നാല് മാസത്തെ കാത്തിരിപ്പിന് വിരാമം; ബിനുവിന്റെ തലയോട്ടി ശസ്ത്രക്രിയ നടത്തി പുനഃസ്ഥാപിച്ചു
കോട്ടയം: നാലുമാസത്തെ കാത്തിരിപ്പിനൊടുവിൽ ഏറ്റുമാനൂർ പട്ടിത്താനം പ്രണവം വീട്ടിൽ ബിനു കെ. നായരുടെ (42) തലയോട്ടി ശസ്ത്രക്രിയ നടത്തി പുനഃസ്ഥാപിച്ചു. കാരിത്താസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വെള്ളിയാഴ്ച രാത്രിയാണ് പൂർത്തിയായത്.
ന്യൂറോ സർജൻ ഡോ. ഐപ്പ് വി. ജോർജിെൻറ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ബിനുവിെൻറ തലയിൽ രക്തസ്രാവം ഉണ്ടായതിനെതുടർന്ന് കോട്ടയം ഭാരത് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തലയോട്ടി തുറന്നുള്ള ഈ ശസ്ത്രക്രിയക്കായി നീക്കിയ ഭാഗം പുനഃസ്ഥാപിക്കാൻ ആശുപത്രി അധികൃതർ തയാറാകാതിരുന്നത് വൻ വിവാദമായിരുന്നു.
തുടർന്ന് ഇ.എസ്.ഐ അധികൃതർ ഇടപെട്ട് കാരിത്താസിൽ ശസ്ത്രക്രിയക്ക് സൗകര്യം ഒരുക്കുകയായിരുന്നു. ഇതിനായി ഭാരത് ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന തലയോട്ടിയുെട ഭാഗം വ്യാഴാഴ്ച ബിനുവിെൻറ ഭാര്യക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.