മൂ​ക്ക​ൻ​പെ​ട്ടി അ​രു​വി​ക്ക​ൽ ഭാ​ഗ​ത്ത് എ​രു​മേ​ലി റേ​ഞ്ചി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ

കാ​മ​റ സ്ഥാ​പി​ക്കു​ന്നു

മൂക്കൻപെട്ടി വനാതിർത്തിയിൽ കാമറ സ്ഥാപിച്ചു

എ​രു​മേ​ലി: പു​ലി ഭീ​തി​യി​ൽ ക​ഴി​യു​ന്ന മൂ​ക്ക​ൻ​പെ​ട്ടി വ​നാ​തി​ർ​ത്തി​യി​ൽ വ​നം​വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് ര​ണ്ടി​ട​ത്ത്​ കാ​മ​റ സ്ഥാ​പി​ച്ച​ത്. മൂ​ക്ക​ൻ​പെ​ട്ടി അ​രു​വി​ക്ക​ൽ ഭാ​ഗ​ത്ത് ഈ​റ​ക്ക​ൽ ജ്ഞാ​ന​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്താ​ണ് എ​രു​മേ​ലി റേ​ഞ്ചി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ടി​നെ വ​ന്യ​ജീ​വി ആ​ക്ര​മി​ച്ചു കൊ​ന്നി​രു​ന്നു. അ​ന്നേ ദി​വ​സം വൈ​കീ​ട്ട് നാ​ട്ടു​കാ​രി​ൽ ചി​ല​ർ പു​ലി​യെ ക​ണ്ട​താ​യും പ​റ​യു​ന്നു. പു​ലി​യു​ടേ​തി​ന് സ​മാ​ന​മാ​യ കാ​ൽ​പാ​ടു​ക​ൾ സ​മീ​പ​ത്ത് ക​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. കാ​മ​റ​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​യാ​ൽ കൂ​ട്​ സ്ഥാ​പി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - The camera was installed at the Mookkanpetti forest border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.