Posted On
date_range Updated On
date_range ആംബുലൻസും കാറും കൂട്ടിയിടിച്ചു; രോഗിയെ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി
തലയോലപ്പറമ്പ്: രോഗിയുമായി മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന ആംബുലൻസിൽ എതിർദിശയിൽനിന്ന് എത്തിയ കാറിടിച്ചു. തിങ്കളാഴ്ച രാത്രി 8.30ഓടെ തലപ്പാറയിലാണ് സംഭവം. തലപ്പാറയിൽനിന്ന് വെട്ടിക്കാട്ടുമുക്ക് ദിശയിലേക്ക് പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടന്നുവരുന്നതിനിടയിൽ ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തുടർന്ന് രോഗിയെ മറ്റൊരു വാഹനത്തിലാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപെട്ടത്. 45 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.