കോട്ടയം: വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതിരമ്പുഴ കാട്ടാത്തി മാവേലി നഗർ വലിയതടത്തിൽ ഡെൽവിൻ ജോസഫിനെ (22) കാപ്പാ ചുമത്തി ജില്ലയിൽനിന്നും പുറത്താക്കി.
പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതടക്കം ഏറ്റുമാനൂർ, കുറവിലങ്ങാട് സ്റ്റേഷനുകളിൽ ഡെൽവിനെതിരെ നിരവധി കേസുകളുണ്ട്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഡെൽവിൻ ജോസഫിനെ ആറ് മാസത്തേക്ക് ജില്ലയിൽനിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവു ലംഘിച്ചാൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതിയെ രക്ഷപ്പെടുത്തിയ കേസിലും 2019 ആഗസ്റ്റിൽ അതിരമ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരേ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഡെൽവിൻ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.