സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര പഴയ പൊലീസ് സ്​റ്റേഷൻ മൈതാനത്തിന്​ മുന്നിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തി​െൻറ ആറാം ദിവസത്തെ സമ്മേളനം സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യുന്നു

കർഷക സമരത്തിന്‌ പിന്തുണ: കർഷകസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹം ഏഴാം ദിനത്തിൽ

കോട്ടയം: കർഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സംയുക്ത കർഷകസമിതി നേതൃത്വത്തിൽ ജില്ലയിൽ‌ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം ഏഴാം ദിനത്തിൽ. ഞായറാഴ്‌ച തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്തിന്‌ സമീപത്തെ സത്യഗ്രഹ പന്തലിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസ്‌ ഉദ്‌ഘാടനം നിർവഹിച്ചു. കേന്ദ്ര സർക്കാർ തീരെ പ്രതീക്ഷിക്കാത്ത വൻ കർഷക പ്രക്ഷോഭമാണ്‌ ഡൽഹിയിൽ അരങ്ങേറുന്നതെന്ന്‌ കെ.ജെ. തോമസ്‌ പറഞ്ഞു.

വ്യവസായവും പൊതുമേഖലയുമെല്ലാം കോർപറേറ്റുകൾക്ക്‌ തീറെഴുതിയ ശേഷമാണ്‌ കേന്ദ്ര സർക്കാർ കൃഷിമേഖലയിലേക്കും കടന്നത്‌. ജീവനക്കാരെയും തൊഴിലാളികളെയും പോലെ കർഷകർ വേഗത്തിൽ സംഘടിക്കില്ലെന്ന കണക്കുകൂട്ടലായിരുന്നു അവർക്ക്‌. ഇത്ര വലിയ സമരം നടക്കുമ്പോഴും അതിനെ ഗൗനിക്കേണ്ടതില്ല എന്ന നിലപാടാണ്‌ സംഘ്​പരിവാർ നയിക്കുന്ന ഗവൺമെൻറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം ജില്ല വൈസ്‌ പ്രസിഡൻറ്​ ആർ.ടി. മധുസൂദനൻ അധ്യക്ഷത വഹിച്ചു.

കർഷകസംഘം സംസ്ഥാന എക്‌സി. അംഗം പ്രഫ. എം.ടി. ജോസഫ്‌, കർഷകസംഘം ജില്ല സെക്രട്ടറി കെ.എം. രാധാകൃഷ്‌ണൻ, സി.പി.എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ്‌ പി. വർഗീസ്‌, കർഷകസംഘം ജില്ല എക്‌സി.അംഗം ടി.എം. രാജൻ, എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം ഡി. ബാബു, സജി കെ. വർഗീസ്‌, എ.ജെ. ജോൺ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. റെജി സഖറിയ എന്നിവർ സംസാരിച്ചു. കർഷകസംഘം പുതുപ്പള്ളി ഏരിയ സെക്രട്ടറി കെ.എസ്‌. ഗിരീഷ്‌ സ്വാഗതവും ഇ.കെ. കുര്യൻ നന്ദിയും പറഞ്ഞു. 

Tags:    
News Summary - Support for the farmers 'strike: The indefinite satyagraha of the farmers' committee on the seventh day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.