മുണ്ടക്കയം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. പുഞ്ചവയൽ കടമാൻതോട് പുളിക്കച്ചിറ സാജനാണ് (47) 10 മാസത്തിലേറെയായി ശരീരം തളർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മേസ്തിരി ജോലിചെയ്ത് കുടുംബം പുലർത്തിയിരുന്ന സാജൻ കിടപ്പായതോടെ നിത്യവൃത്തിക്കുപോലും പണമില്ലാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം.
കഴിഞ്ഞ സെപ്റ്റംബറിലാണ് സാജൻ അപകടത്തിൽപെടുന്നത്. ജോലി കഴിഞ്ഞ് മടങ്ങും വഴി ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അപകടത്തിൽ തലക്ക് ക്ഷതമേറ്റു. മൂന്നുമാസത്തോളം കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശരീരത്തിെൻറ ഇടതുഭാഗത്തെ ചലനശേഷി നഷ്ടപ്പെട്ടു. ഓർമക്കുറവും സംഭവിച്ചു. ചതവേറ്റ തലച്ചോറിെൻറ ഒരുഭാഗം അണുബാധയേൽക്കാതിരിക്കാൻ വയറ്റിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് ശസ്ത്രക്രിയയിലൂടെ എടുത്തുവെച്ചാൽ മാത്രമേ ആരോഗ്യനിലയിൽ മാറ്റമുണ്ടാവൂവെന്ന് ഡോക്ടർമാർ പറയുന്നു.
ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സഹായംകൊണ്ടാണ് ഇതുവരെ ചികിത്സ നടന്നത്. സാജനെ പരിചരിക്കുന്നത് ഭാര്യ ബിന്ദുവാണ്. ഏവിയേഷൻ കോഴ്സ് പഠനത്തിനുചേർന്ന മൂത്തമകൻ സാം, പ്ലസ് ടു വിദ്യാർഥി സാേൻറാ, ഒമ്പതാം ക്ലാസ് വിദ്യാർഥി ഷിേൻറാ എന്നിവരുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ്. മരുന്നിനുമാത്രം ആഴ്ചയിൽ 2000 രൂപയോളം വേണം.
ഓപറേഷനും തുടർ ചികിത്സക്കും 20 ലക്ഷം രൂപ ചെലവുവരും. ഇതിന് സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം. പുഞ്ചവയൽ എസ്.ബി.ഐ ബ്രാഞ്ചിൽ സാജെൻറ മകൻ സാം, പൊതുപ്രവർത്തകൻ അജു ഈപ്പൻ എന്നിവരുടെ പേരിൽ സംയുക്ത അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 39385272321, ഐ.എഫ്.എസ്.സി എസ്.ബി.ഐ.എൻ 00700429. ഫോൺ: 9446991723.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.