കോ​ടി​മ​ത-​മു​പ്പാ​യി​ക്കാ​ട് റോ​ഡ് വ​ശ​ത്ത്​ ത​ള്ളി​യ​ മ​ത്സ്യം

ചീഞ്ഞ മത്സ്യം ഉപേക്ഷിച്ചു; ദുർഗന്ധം വമിച്ച് കോടിമത-മുപ്പായിക്കാട് റോഡ്

കോട്ടയം: മുപ്പായിക്കാട് ക്ഷേത്രത്തിലേക്കും ദലിത്‌ കോളനിയിലേക്കും പത്രപ്രവർത്തക കോളനിയിലേക്കുമുൾപ്പെടെ നിരവധി യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന കോടിമത-മുപ്പായിക്കാട് റോഡ് വശത്ത് ചീഞ്ഞളിഞ്ഞ ഒരുലോഡ് മത്സ്യം ഉപേക്ഷിക്കപ്പെട്ടത് മൂലം പ്രദേശം ദുർഗന്ധപൂരിതമായി. ഇരുട്ടി‍െൻറ മറവിൽ കക്കൂസ്, കോഴി മാലിന്യമടക്കം മത്സ്യമാർക്കറ്റിലെയും വിദൂരപ്രദേശങ്ങളിലെയും എല്ലാവിധ മാലിന്ന്യവും തള്ളുന്നയിടമായി ഈ റോഡരികുകൾ മാറിയിട്ട് നാളുകളേറെയായി.

റോഡ് പൊട്ടിത്തകർന്ന് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ടും വർഷങ്ങളായി. നിരവധിതവണ പരാതിപ്പെട്ടിട്ടും ഒരു ഫലവും ലഭിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ചുറ്റും കൃഷിയില്ലാത്ത പാടങ്ങളായ വിജനപ്രദേശമായതിനാൽ ലോറികളിലുൾപ്പെടെ എത്തിക്കുന്ന മലിനവസ്തുക്കൾ ഉപേക്ഷിക്കുവാൻ സാമൂഹികവിരുദ്ധർക്ക് എളുപ്പമാണ്.

നഗരസഭ 44ആം വാർഡിലുൾപ്പെടുന്ന ഈ വഴിയിലുള്ള സ്ട്രീറ്റ് ലൈറ്റ്കൾ പലതും കണ്ണടച്ചിട്ട് മാസങ്ങളായി. പുലർച്ച നടപ്പുകാർക്ക് ഏറെ അനുഗ്രഹമായിരുന്ന ഈ റോഡും, ഈരയിൽകടവ് -മണിപ്പുഴ റോഡ് സൈഡും മാലിന്യംതള്ളൽ കേന്ദ്രമായി മാറിയത് മൂലം നടപ്പുകാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. സാമൂഹികവിരുദ്ധരിൽനിന്ന് ഈ പ്രദേശത്തെ രക്ഷിക്കാനും മലിനവസ്തുക്കൾ ഉപേക്ഷിക്കുന്നവരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കാനും അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Rotten fish thrown on Kodimata-Muppaikad road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.