ജനറൽ ആശുപത്രി വളപ്പിലെ റോഡ് നവീകരണം തുടങ്ങി

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ സഞ്ചാരയോഗ്യമല്ലാതായി കിടന്ന റോഡുകളുടെ നവീകരണ പ്രവർത്തനം ആരംഭിച്ചു. റോഡുകൾ തകർന്നു കിടക്കുന്നത് കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്. ടാറിങ് തകർന്ന് ഗതാഗതയോഗ്യമല്ലാതായ റോഡ് ഇന്‍റർലോക്ക് കട്ട പതിച്ചാണ് നവീകരിക്കുന്നത്. ദിവസേന ആംബുലൻസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ വന്നു പോകുന്ന വഴിയാണിത്. നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ ആശുപത്രിയുടെ പഴയ പ്രവേശന കവാടത്തിലൂടെ നിർമിച്ച പുതിയ റോഡിലൂടെയാണ് ഗതാഗതം.

Tags:    
News Summary - Road renovations on the General Hospital premises have begun.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.