കോട്ടയം: നാട്ടുവിശേഷങ്ങളും വാർത്തകളും സംഗീതവും അൽപം കൊച്ചുവർത്തമാനവും കോർത്തിണക്കിയ ‘സ്പീച്ചിലി റേഡിയോ’പുറത്തിറക്കിയ ആവേശത്തിലാണ് പള്ളം ബിഷപ്പ് സ്പീച്ചിലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗം വിദ്യാർഥികൾ. എല്ലാവിധ പിന്തുണയമായി സർഗ്ഗക്ഷേത്ര 89.6 ഒപ്പം ചേർന്നപ്പോൾ ഉദ്ഘാടനപരിപാടി അങ്ങ് കളറായി. പരിപാടിയിൽ ഉദ്ഘാടകയായ പ്രിൻസിപ്പൽ ഡോ. ആഷ സൂസൻ ജേക്കബിനൊപ്പം സംരംഭത്തിന്‍റെ വിജയത്തിനായി പ്രയത്നിച്ച വിദ്യാർഥികളും ഒന്നിച്ചാണ് നിലവിളക്കിന് തിരികൊളുത്തിയത്. മുഖ്യാതിഥിയായ സർഗ്ഗക്ഷേത്ര 89.6 പ്രോഗ്രാം ഹെഡ് ആർ.ജെ സേതു പി.സുധാകരന്‍റെ സെഷനും അക്ഷരാർഥത്തിൽ ‘പറയാം അറിയാം സ്പീച്ചിലി റേഡിയോ’യുടെ ലോഞ്ചിങ് വിദ്യാർഥികളിൽ ആവേശം ഇരട്ടിയാക്കി.
തുടർന്ന് കോളജിൽ ഒട്ടാകെ സ്പീച്ചിലി റേഡിയോയുടെ വിവിധപരിപാടികൾ പ്രക്ഷേപണം ചെയ്തു. ആമസോൺ, സ്പോട്ടിഫൈ, ഗൂഗിൾ-ആപ്പിൾ പോഡ്കാസ്റ്റ് തുടങ്ങിയവയിൽ റേഡിയോ പരിപാടികൾ ലഭ്യമാണ്. മ്യൂസിക് വിത്ത് ചാറ്റ്, വോക്സ് പോപ്പുലെ, ന്യൂസ് ടോക്ക്, യൂത്ത് കോർണർ, ടീച്ചേഴ്സ് കോർണർ, തുടങ്ങിയ പരിപാടികൾ 'പറയാം അറിയാം സ്പീച്ലി റേഡിയോ'യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്പ് മാഗസിൻ, സ്പീച്ചിലി ന്യൂസ് യൂട്യൂബ് ചാനൽ തുടങ്ങിയവക്ക് ശേഷമുള്ള മീഡിയ സ്റ്റഡീസ് വിഭാഗം വിദ്യാർഥികളുടെ ചുവടുവെപ്പാണ് ‘പറയാം അറിയാം സ്പീച്ചിലി റേഡിയോ’.
മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ഗിൽബെർട്ട് എ.ആർ, അധ്യാപകരായ നന്ദഗോപൻ, ഐ.ക്യു.എ.സി കോർഡിനേറ്റർ റോബിൻ ജേക്കബ് കുരുവിള, വിദ്യാർഥി പ്രതിനിധി സാന്ദ്ര എസ്.വിജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.