കോട്ടയം: പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബർ 12ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഞ്ചു വയസ്സിൽ താഴെയുള്ള ജില്ലയിലെ 93,327 കുട്ടികൾക്ക് മരുന്ന് നൽകും. ജില്ല തല ഉദ്ഘാടനം രാവിലെ എട്ടിന് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
തുള്ളിമരുന്ന് വിതരണത്തിനു ജില്ലയിൽ 1229 ബൂത്ത് സജ്ജീകരിച്ചു. സർക്കാർ -സ്വകാര്യ ആശുപത്രികൾ, അംഗൻവാടികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ടു മുതൽ അഞ്ചു വരെ ബൂത്ത് പ്രവർത്തിക്കും. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ 37 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും.
ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാൻ എട്ടു മൊബൈൽ ടീമുമുണ്ടാകും. 12ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് അടുത്ത രണ്ടു ദിവസങ്ങളിൽ വീടുകളിലെത്തി നൽകുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ലക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം തുള്ളിമരുന്ന് വിതരണത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.