കാഞ്ഞിരപ്പള്ളി: കാലിയായ പാചക വാതക സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. വീടിന്റെ അടുക്കളയും ഗൃഹോപകരണങ്ങളും കത്തിനശിച്ചു.
കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദിന്റെ വീട്ടിലാണ് അപകടം. തിങ്കളാഴ്ച രാവിലെ 11നായിരുന്നു അപകടം. രോഗബാധയെ തുടർന്ന് കാഴ്ചശക്തി നഷ്ടമായ ആളാണ് ഷാഹുൽ ഹമീദ്.
അപകട സമയത്ത് അടുക്കളയിൽ ഉണ്ടായിരുന്ന മാതാവ് റഷീദയും ഭാര്യ നജീമയും ചേർന്ന് വേഗത്തിൽ വീടിന് പുറത്ത് ഇറങ്ങിയതിനാൽ ആളപായം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിക്ഷസേനയെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.