കോട്ടയം: സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പദ്ധതി നിർവഹണം 50 ശതമാനത്തിലെത്താതെ ജില്ലയിലെ മുനിസിപ്പാലിറ്റികൾ. 51.11 ശതമാനമാണ് ജില്ലയുടെ പദ്ധതി നിർവഹണം. 403.01 കോടി ബജറ്റ് തുകയിൽ 205.99 കോടിയാണ് ജില്ല ചെലവഴിച്ചത്. സംസ്ഥാനത്ത് ജില്ല മൂന്നാമതാണ്. തൃശൂരും ആലപ്പുഴയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
ജില്ല പഞ്ചായത്ത് 50 ശതമാനം തുക ചെലവിട്ടപ്പോൾ മൂന്നു ഗ്രാമപഞ്ചായത്തുകൾ 60 ശതമാനം കടന്നു. 52.86 ശതമാനമാണ് ജില്ല പഞ്ചായത്ത് ചെലവാക്കിയത്. 44.78 ശതമാനം ചെലവിട്ട പാലായാണ് മുനിസിപ്പാലിറ്റികളിൽ മുന്നിലുള്ളത്. കോട്ടയം 40.99 ശതമാനവുമായി രണ്ടാംസ്ഥാനത്തുണ്ട്. 38.53 ശതമാനമാണ് വൈക്കത്തെ പദ്ധതിച്ചെലവ്. ഏറ്റുമാനൂർ- 37.66 ശതമാനം, ഈരാറ്റുപേട്ട- 35.63, ചങ്ങനാശ്ശേരി- 34.99. പഞ്ചായത്തുകളിൽ പള്ളിക്കത്തോടാണ് മുന്നിൽ- 63.13 ശതമാനം. മാഞ്ഞൂർ- 62.90 ശതമാനം, അകലക്കുന്നം- 60.84, വാഴൂർ- 59.58, അയർക്കുന്നം- 59.02.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 72.63 ശതമാനമായിരുന്നു ജില്ലയുടെ പദ്ധതിച്ചെലവ്. പാലാ മുനിസിപ്പാലിറ്റി 79.41 ശതമാനം ചെലവിട്ടപ്പോൾ ചങ്ങനാശ്ശേരി- 72.16, ഈരാറ്റുപേട്ട- 70.44, വൈക്കം- 70.71, ഏറ്റുമാനൂർ- 69.92, കോട്ടയം- 56.3 എന്നിങ്ങനെ ആയിരുന്നു കണക്ക്. മാർച്ച് 31 ആകുമ്പോഴേക്കും കൂടുതൽ ബില്ലുകൾ മാറിയെത്തുകയും ചെലവിൽ വർധന വരുമെന്നുമാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.