ഏറ്റുമാനൂർ: പീപ്പിൾസ് ഫൗണ്ടേഷനും ബൈത്തുസകാത് കേരളയും സംയുക്തമായി പണിത അഞ്ചുവീടുകൾ അടങ്ങുന്ന പീപ്പിൾസ് വില്ലേജിന്റെ താക്കോൽ ദാനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മഹാത്മാഗാന്ധി കോളനി റോഡിലെ മംഗളം എൻജിനീയറിങ് കോളജിന് സമീപം നടക്കുന്ന ചടങ്ങ് കെ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ താക്കോൽദാനം നിർവഹിക്കും. ബൈത്തുസകാത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നിർവഹിക്കും.
പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്റ് അബ്ദുൽ നാസർ മൗലവി, ഏറ്റുമാനൂർ സി.എസ്.ഐ പള്ളി വികാരി ഫാ. ജേക്കബ് ജോൺസൺ, നഗരസഭ ചെയർപേഴ്സൻ ലൗലി ജോർജ്, ജയസൂര്യൻ ഭട്ടതിരിപ്പാട്, തങ്കച്ചൻ കോണിക്കൽ, സിസ്റ്റർ ജെനി, സുമീന മോൾ തുടങ്ങിയവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.കെ. മുഹമ്മദ്, പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോഓഡിനേറ്റർ എ.പി. മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.