കോട്ടയം: സ്നേഹവും കരുതലുമായി മൂന്ന് പതിറ്റാണ്ട് തനിക്കൊപ്പം നടന്ന പ്രിയപ്പെട്ട പാപ്പാന് യാത്രാമൊഴി നൽകാൻ പല്ലാട്ട് ബ്രഹ്മദത്തൻ എത്തി. ആനകളുടെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂർ കുന്നക്കാട്ട് ഓമനച്ചേട്ടൻ ( ദാമോദരൻ നായർ - 74) വ്യാഴാഴ്ച രാവിലെയാണ് അർബുദ ത്തെത്തുടർന്ന് മരിച്ചത്.
ആറ് പതിറ്റാണ്ടായി ഓമനച്ചേട്ടൻ ആനകളുടെ പരിപാലനവുമായി രംഗത്തുണ്ടായിരുന്നു. ആനകളെ കുട്ടികളെപ്പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പാപ്പാനായിരുന്നു ഓമനച്ചേട്ടൻ. ആനകളെ ഒരിക്കലും മർദിച്ചിട്ടില്ല. ബ്രഹ്മദത്തൻ പുതുപ്പള്ളിയിൽ ആയിരുന്നപ്പോഴും ഇപ്പോൾ ഈരാറ്റുപേട്ട മേലമ്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും പാപ്പാൻ ഓമനച്ചേട്ടൻ തന്നെയായിരുന്നു.
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ബ്രഹ്മദത്തനും ഓമനച്ചേട്ടനും സ്ഥിരസാന്നിധ്യമായിരുന്നു. ആനപ്രേമികൾക്കും ഈ ആനയും ആനക്കാരനും പ്രിയങ്കരരായിരുന്നു. ഇവരുടെ സ്നേഹപ്രകടനങ്ങൾ ആരെയും ആകർഷിക്കുന്നതായിരുന്നു.
ഇത്തവണത്തെ തൃശൂർ പൂരത്തിനും ഓമനച്ചേട്ടനും ബ്രഹ്മദത്തനും എത്തിയിരുന്നു. അവസാനത്തെ പൊതുചടങ്ങും അതായിരുന്നു. ഓമനച്ചേട്ടൻ മരിച്ചതിനെ തുടർന്ന് ബ്രഹ്മദത്തെൻറ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും മേലമ്പാറയിൽനിന്ന് ആനയെ ളാക്കാട്ടൂരിലെ ഓമനച്ചേട്ടെൻറ വീട്ടിലെത്തിക്കുകയായിരുന്നു. വീടിെൻറ തിണ്ണയിൽ കിടത്തിയിരുന്ന മൃതദേഹത്തിനു സമീപം എത്തിയ ആന തുമ്പിക്കൈ ഉയർത്തി പ്രണാമമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.