ജനവാസ കേന്ദ്രത്തിലെ കള്ളുഷാപ്പ് മാറ്റാൻ ഉത്തരവ്

കങ്ങഴ: മാസങ്ങൾ നീണ്ട സമരം ഒടുവിൽ ഫലം കണ്ടു. മൂലേപ്പീടികയിലെ ജനവാസകേന്ദ്രത്തിലെ കള്ളുഷാപ്പ് മാറ്റണമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ ഉത്തരവിട്ടു. 30 ദിവസത്തിനം ഷാപ്പ് നിലവിലെ കെട്ടിടത്തിൽനിന്ന് മറ്റൊരു സ്ഥലം കണ്ടെത്തി മാറ്റണമെന്നാണ് ഉത്തരവ്.

സമരം വിജയിച്ച സന്തോഷം നാട്ടുകാരും സമരസമിതിയും ചേർന്ന് മധുരം പങ്കുവെച്ച് ആഘോഷിച്ചു. സമരം ആരംഭിച്ച് 35ദിവസം പിന്നിട്ടപ്പോഴാണ് സമരസമിതി ഹൈകോടതിയെ സമീപിച്ചത്. ഇതുപ്രകാരം സമരസമിതി, ഷാപ്പ് ഉടമ നാട്ടുകാർ എന്നിവരുടെ ഹിയറിങ് നടത്താനും പ്രശ്‌നം പഠിച്ച് ഉചിതമായ തീരുമാനമെടുക്കാനും ഈ മാസം നാലിന് ഹൈകോടതി ഉത്തരവിടുകയായിരുന്നു. ഷാപ്പുടമ മൂന്നുമാസം കാലാവധി ചോദിച്ചെങ്കിലും 30 ദിവസം മാത്രമാണ് നൽകിയിട്ടുള്ളത്.

Tags:    
News Summary - Order to remove toddy shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.