പ്രതിഷേധയോഗം

കാഞ്ഞിരപ്പള്ളി: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ചേർന്നു. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ റെജി സഖറിയ ഉദ്​ഘാടനം ചെയ്തു. സിജു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, സി.ഐ.ടി.യു ജില്ല ട്രഷറർ വി.പി. ഇബ്രാഹീം, ജോയന്‍റ്​ സെക്രട്ടറി വി.പി. ഇസ്മായിൽ, ഏരിയ പ്രസിഡന്‍റ്​ പി.കെ. നസീർ എന്നിവർ സംസാരിച്ചു. പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി എന്നിവിടങ്ങളിലും ധർണയും വിവിധ കലാപരിപാടികളും നടന്നു. KTL PETTA KAVALA കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സംയുക്ത ട്രേഡ് യൂനിയനുകൾ നടത്തിയ പ്രതി​ഷേധയോഗം സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ റെജി സഖറിയ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.