ചങ്ങനാശ്ശേരി: ദീർഘകാലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ആയിരുന്ന ടി. നസറുദ്ദീന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ചങ്ങനാശ്ശേരിയിൽ സമ്പൂർണ കട മുടക്കമായിരുന്നു. വ്യാപാരഭവനിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡന്‍റ് ബിജു ആന്‍റണി കയ്യാലപറമ്പിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്‍റ് രാജൻ തോപ്പിൽ, സംസ്ഥാന കൗൺസിൽ അംഗം സാംസൺ എം. വലിയപറമ്പിൽ , ജനറൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, വ്യാപാരിസംഘ് സംസ്ഥാന പ്രസിഡന്‍റ് സദാശിവൻ നായർ, ബാലകൃഷ്ണ കമ്മത്ത്, കുഞ്ഞുമോൻ തൂമ്പുങ്കൽ, ടി.കെ അൻസർ, ജോബ് കൊല്ലമന, ജോൺസൺ ജോസഫ്, ബാബു ആലപ്പുറത്തുകാട്ടിൽ, സണ്ണി നെടിയകാലാപറമ്പിൽ, ഇഖ്ബാൽ തിരുവതാംകോട്ടിൽ, എം.അബ്ദുൽ നാസർ, റൗഫ് റഹിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.