വഴീപ്പടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം സാമൂഹികവിരുദ്ധർ തല്ലിത്തകർത്ത നിലയിൽ
ചങ്ങനാശ്ശേരി: പെരുമ്പനച്ചി - തോട്ടക്കാട് റോഡിൽ വഴീപ്പടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം വെള്ളിയാഴ്ച രാത്രി സാമൂഹികവിരുദ്ധർ തല്ലിത്തകർത്തു. ഇരിപ്പിടത്തിൽ പാകിയിരുന്ന ടൈലുകൾ തല്ലി പൊട്ടിച്ച നിലയിലാണ്. കോൺക്രീറ്റ് സ്ലാബും പൊട്ടിയിട്ടുണ്ട്. അർധരാത്രിയോടെയാണ് സംഭവം.
ടൈലുകൾ തല്ലിപ്പൊട്ടിക്കുകയോ കമ്പിയോ മറ്റോ ഉപയോഗിച്ചു കുത്തിപ്പൊളിക്കുകയോ ചെയ്തതായാണ് സംശയം. 25 വർഷത്തോളമായി വിദ്യാർഥികളും വയോജനങ്ങളും അടക്കം നൂറു കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണിത്. പ്രതികളെ ഉടൻ കണ്ടെത്തി ശിക്ഷ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.