അരവിന്ദ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി പിടിയിലായ യുവാവ് കരുതൽ തടങ്കലിൽ
മുണ്ടക്കയം: പാറത്തോട് ചോറ്റി ത്രിവേണി ഭാഗത്തുനിന്ന് 40 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതിയെ കരുതൽ തടങ്കലിലാക്കി. തിരുവനന്തപുരം പുളിയറക്കോണം മൈലാടി ഭാഗത്ത് അരവിന്ദ ഭവനിൽ അരവിന്ദ് അനിലിനെതിരെയാണ്(27) നടപടി.
ജില്ല പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് അറസ്റ്റ് ചെയ്ത ഇയാളെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റി. നവംബർ നാലിനാണ് ചോറ്റിയിൽനിന്ന് ഇയാളെ പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.