മുണ്ടക്കയത്ത് അപകടത്തിൽ തകർന്ന കാർ
മുണ്ടക്കയത്ത് ഒരു മണിക്കൂറിനിടെ മൂന്ന് അപകടം; അപകടങ്ങളെല്ലാം 200 മീറ്റർ ദൂരത്തിനിടയിൽ
മുണ്ടക്കയം: ടൗണിൽ വാഹനാപകടങ്ങളുടെ തുടർക്കഥ. മുണ്ടക്കയത്ത് ഒരു മണിക്കൂറിനിടയിൽ മൂന്ന് അപകടമാണ് സംഭവിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. 200 മീറ്റർ ദൂരത്തിനിടയിലാണിത്. മുണ്ടക്കയം ടൗണിൽ ആശുപത്രി ജങ്ഷന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു.
നിയന്ത്രണംവിട്ട് റോഡിൽ വട്ടം മറിഞ്ഞ സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണ യാത്രക്കാരൻ പിന്നാലെ വന്ന കാറിന്റെ അടിയിൽ പെടാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാത്രി 8.15ന് ഗാലക്സി ജങ്ഷന് സമീപം അമിതവേഗത്തിലെത്തിയ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
രാത്രി ഒമ്പതോടെയാണ് ആശുപത്രി ജങ്ഷനിൽ മൂന്നാമത്തെ അപകടമുണ്ടായത്. ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.