തോട്ടത്തിലും പരിസര പ്രദേശങ്ങളിലും തീ പടര്‍ന്നപ്പോള്‍
Posted On
date_range Updated On
date_range ആനക്കൂട്ടത്തെ വിറപ്പിക്കാന്‍ തീയിട്ടു; വിരണ്ടത് നാട്ടുകാര്‍
മുണ്ടക്കയം ഈസ്റ്റ്: ആനക്കൂട്ടത്തെ ഓടിക്കാനിട്ട തീ പുരയിടങ്ങളിലേക്ക് പടർന്നതോടെ വിരണ്ടത് നാട്ടുകാര്‍. തെക്കേമല, കാനംമല ഭാഗത്തേക്ക് കാട്ടാനകൂട്ടം അടുക്കുന്നത് നാടിന് ഭീഷണിയായതോടെയാണ് നാട്ടുകാരില്‍ ആരോ തോട്ടത്തിന്‍റെ അതിര്‍ത്തിയില്‍ തീയിട്ടത്. വേനല്‍ ചൂടില്‍ തീ പടര്‍ന്നു.
തോട്ടത്തിന്‍റെ ഉള്ളിലേക്കും സ്വകാര്യ പുരയിടങ്ങളിലേക്കും പടര്‍ന്നതോടെ കെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നീട് കാഞ്ഞിരപ്പള്ളിയില്‍നിന്ന് അഗ്നിശമന സേനയെത്തിയെങ്കിലും കാട്ടാനക്കൂട്ടം നിലയുറപ്പിച്ച തോട്ടത്തില്‍ ഇറങ്ങിനിന്ന് തീകെടുത്താനും ബുദ്ധിമുട്ടായി.മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.