ശ്രീജിത്
Posted On
date_range Updated On
date_range വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
മുണ്ടക്കയം: ടൗണിലെ മൂന്നു വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ ഈരാറ്റുപേട്ട സ്വദേശി പിടിയിലായി. ഈരാറ്റുപേട്ട തലപ്പലം കാനാട്ട് വീട്ടിൽ ശ്രീജിത് സദാനന്ദനെയാണ് (40) മുണ്ടക്കയം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം മുണ്ടക്കയം ടൗണിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലായാണ് ശ്രീജിത്ത് മോഷണം നടത്തിയത്.
പച്ചക്കറി കടയിലെ സി.സി ടി.വി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മുമ്പും മോഷണ ക്കേസുകളിൽ പ്രതിയാണ് ശ്രീജിത്തെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.