കളഞ്ഞുകിട്ടിയ ഡയമണ്ട് വള ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥൻ ഉടമ റിയയ്ക്ക് കൈമാറുന്നു
Posted On
date_range Updated On
date_range ഒന്നര ലക്ഷത്തിന്റെ ഡയമണ്ട് വള തിരികെനൽകി ചുമട്ടുതൊഴിലാളി
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നിന്നു കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വില വരുന്ന ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി. പാലൂർക്കാവ് സ്വദേശിനി റിയയുടെ ഡയമണ്ട് വളയാണ് തിരിച്ചുകിട്ടിയത്.
വള നഷ്ടപ്പെട്ടെന്ന് റിയ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥൻ കളഞ്ഞുകിട്ടിയ വളയുമായി മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെത്തിയത്. എസ്.ഐ. വിപിന്റെ സാന്നിധ്യത്തിൽ ബിബിൻ വള റിയക്ക് കൈമാറി. ബിബിൻ വിശ്വനാഥനെ പൊലീസ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.