Posted On
date_range Updated On
date_range മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് മുക്കുപണ്ടം പണയംവെച്ച് ഒരുലക്ഷത്തിലേറെ രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. ഇടുക്കി വാകത്താനത്ത് ബോബി ഫിലിപ്പിനെയാണ് (32) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാലുമാസം മുമ്പായിരുന്നു ഇയാൾ കോട്ടയം നഗരത്തിലെ കണ്ണാട്ട് ഫിനാൻസിൽ തട്ടിപ്പ് നടത്തിയത്. നാലുവള പണയംെവച്ച് 1.12 ലക്ഷം രൂപയാണ് വാങ്ങിയത്. സംശയംതോന്നി കഴിഞ്ഞ ദിവസം വീണ്ടും സ്വർണം പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. വ്യാജ ആധാർകാർഡും ഫോൺ നമ്പറും നൽകിയായിരുന്നു തട്ടിപ്പ്. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ഇയാളെ തിരിച്ചറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.