ഏന്തയാര്‍ സ്‌കൂളിനെ മറക്കാത്ത കാനം

മു​ണ്ട​ക്ക​യം: ഏ​ന്ത​യാ​ര്‍ ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ യു.​പി സ്‌​കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ര്‍ഥി​യാ​യ കാ​നം രാ​ജേ​ന്ദ്ര​ന്‍റെ വേ​ര്‍പാ​ടി​ല്‍ ദുഃ​ഖി​ത​രാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍ഥി​ക​ളും. പ​തി​റ്റാ​ണ്ടു​ക​ള്‍ക്കു​മു​മ്പ് പ​ഠ​നം ന​ട​ത്തി​യ കാ​നം ത​ന്നെ കാ​ണാ​നെ​ത്തു​ന്ന കൂ​ട്ടി​ക്ക​ലു​കാ​രോ​ട് ഏ​ന്ത​യാ​റി​നെ​ക്കു​റി​ച്ചും സ്‌​കൂ​ളി​നെ​ക്കു​റി​ച്ചു​മെ​ല്ലാം സ്‌​നേ​ഹാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഒ​ടു​വി​ല്‍, 2009 മാ​ര്‍ച്ച് 29ന് ​ന​ട​ന്ന 60ാം സ്‌​കൂ​ള്‍ വാ​ര്‍ഷി​ക​ത്തി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. സ്‌​കൂ​ളി​ന്‍റെ ശോ​ച്യാ​വ​സ്ഥ ഇ​പ്പോ​ഴ​ത്തെ കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ശു​ഭേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്​​കൂ​ള്‍ അ​ധി​കാ​രി​ക​ള്‍ കാ​ന​ത്തി​ന്​ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ ഉ​റ​പ്പാ​യും പ​രി​ഹ​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു പോ​യ കാ​നം മ​റ​ന്നി​രു​ന്നി​ല്ല. ബി​നോ​യ് വി​ശ്വം എം.​പി​യോ​ട് സ്‌​കൂ​ളി​ന്​ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ല്‍കാ​ന്‍ നി​ർ​​ദേ​ശി​ച്ചു. പി​ന്നീ​ട് പു​തി​യ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്​ 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ജോ​ലി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്നും കാ​നം സ​മ്മ​തി​ച്ചി​രു​ന്നു. കൂ​ട്ടി​ക്ക​ൽ ​േബ്ലാ​ക്ക്​ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു ആ​ലോ​ചി​ച്ചി​രു​ന്ന​ത്.

Tags:    
News Summary - Entayar seems to have not forgotten the school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.