സുധീഷ്, നൈജു
Posted On
date_range Updated On
date_range കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ
മുണ്ടക്കയം: കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. മുണ്ടക്കയം കല്ലേപ്പാലം ഭാഗം കളിയിക്കൽ വീട്ടിൽ സുധീഷ് (23), കിഴക്കേമുറിയിൽ വീട്ടിൽ നൈജു (45) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിൽ കോടതിയിൽനിന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇവരുടെ ജാമ്യം റദ്ദാക്കുകയും വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു. അറസ്റ്റിന് മുണ്ടക്കയം എസ്.എച്ച്.ഒ എ. ഷൈന്‍കുമാര്‍, എ.എസ്.ഐ കെ.ജി. മനോജ്, സീനിയര്‍ സി.പി.ഒ ജോൺസൺ, സി.പി.ഒമാരായ ശരത്ചന്ദ്രൻ, റോബിന് തോമസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.