മു​ണ്ട​ക്ക​യം ജ​ങ്​​ഷ​നി​ലു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്​

മദ്യലഹരിയിൽ ഗതാഗത തടസ്സമുണ്ടാക്കിയ യുവാവ് പിടിയിൽ

മു​ണ്ട​ക്ക​യം: മ​ദ്യ​ല​ഹ​രി​യി​ൽ ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ. വ്യാ​ഴാ​ഴ്ച മൂ​ന്ന്​ മ​ണി​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യം സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ലാ​ണ്​ സം​ഭ​വം. ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച ഡി​വൈ​ഡ​റു​ക​ൾ പാ​ത​യി​ലേ​ക്ക് ഇ​റ​ക്കി​വെ​ച്ചാ​ണ് യു​വാ​വ് ത​ട​സ്സം ഉ​ണ്ടാ​ക്കി​യ​ത്.

പു​ഞ്ച​വ​യ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ല​ഹ​രി​യു​ടെ പി​ടി​യി​ൽ റോ​ഡി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​തോ​ടെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ക്കു​രു​ക്കാ​യി. തു​ട​ർ​ന്ന് സ്വ​കാ​ര്യ​ ബ​സ് ഡ്രൈ​വ​ർ ഇ​റ​ങ്ങി​വ​ന്ന് ഡി​വൈ​ഡ​റു​ക​ൾ യ​ഥാ​സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. പൊ​ലീ​സ് എ​ത്തിയു​വാ​വി​നെ ക​സ്റ്റ​ഡി​ലെ​ടു​ത്തു.

Tags:    
News Summary - A young man was arrested for obstructing traffic while under the influence of alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.