കുറുനരിയുടെ കടിയേറ്റ വളർത്തു നായ
Posted On
date_range Updated On
date_range കുറുനരിയുടെ കടിയേറ്റ വളർത്ത് നായ്ക്ക് പേ പിടിച്ചു
മുണ്ടക്കയം: കുറുനരിയുടെ കടിയേറ്റ വളർത്തുനായ്ക്ക് പേപിടിച്ചു. കോരുത്തോട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ വീട്ടിൽ വളർത്തുന്ന നായ്ക്ക് രണ്ടാഴ്ച മുമ്പാണ് കടിയേറ്റത്.
ഇപ്പോൾ നായ് പേ ഇളകിയ ലക്ഷണങ്ങൾ കാണിക്കുകയാണ്. കുറുനരി കടിച്ചാൽ വേഗത്തിൽ പേവിഷബാധ ഏൽക്കും എന്നതിനാൽ നായ്ക്ക് കുത്തിവെപ്പ് എടുക്കാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.
വനംവകുപ്പിലും ബന്ധപ്പെട്ട അധികൃതരെയും അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കോരുത്തോട്, പനക്കച്ചിറ വനം അതിർത്തി പ്രദേശങ്ങളിൽ കുറുനരിയുടെ ശല്യം ഏറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.