കോട്ടയം: ട്രെയിനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച അസം സ്വദേശി അമിനുൾ ഇസ്ലാമിനെ (20) പിടികൂടി. ശനിയാഴ്ച രാവിലെ ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്.
ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള പരശുറാം എക്സ്പ്രസിലേക്ക് ഓടിക്കയറിയ ഇയാളെ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവെ സംരക്ഷണ സേനാംഗങ്ങൾ പിടികൂടുകയായിരുന്നു.
ആർ.പി.എഫ് എസ്.ഐ ജോസ്, എ.എസ്.ഐ ഗിരികുമാർ, എച്ച്.സി ദിലീപ് കുമാർ, ഷാനു എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്. കോട്ടയത്തെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ട്രെയിനുകൾ കേന്ദ്രീകരിച്ച് മുമ്പും സമാന രീതിയിൽ ഇയാൾ മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.