കോട്ടയം: പ്രമുഖ വ്യവസായിയും പ്ലാന്ററും മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ കോട്ടയം പനംപുന്നയിൽ ജോർജ് വർഗീസ്(85) അന്തരിച്ചു. മിഡാസ് മൈലേജ് എന്ന പേരിൽ ഇന്ത്യയിലൊട്ടാകെയും വിദേശത്തും എയർ ട്രേഡിങ് മെറ്റീരിയൽ നിർമിച്ച് വിപണനം നടത്തുന്ന വ്യവസായങ്ങളുടെ സ്ഥാപകനാണ്. മൃതദേഹം ശനിയാഴ്ച രാവിലെ 8 ന് കളത്തിപ്പടിയിലുള്ള കല്ലുകുന്ന് വസതിയിൽ കൊണ്ടുവരും. വൈകീട്ട് നാല് മണിക്ക് കോട്ടയം ജറൂസലം മാർത്തോമ പള്ളിയിൽ സംസ്കാരം.
കോട്ടയം വാഴൂരിൽ പനംപുന്ന എസ്റ്റേറ്റിന്റെയും ഉടമയും പ്രമുഖ പ്ലാന്ററുമായിരുന്ന പരേതനായ ബേക്കർ ഫെൻ വർഗീസ് ആണ് പിതാവ്. പ്രമുഖ സാമൂഹിക പ്രവർത്തകയും പാചക ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന പരേതയായ മിസസ് ബി. എഫ് വർഗീസാണ് മാതാവ്. ഭാര്യ: പരേതയായ മറിയം വർഗീസാണ്. മക്കൾ: സാറാ വർഗീസ്, പരേതയായ അന്ന വർഗീസ്, വർക്കി വർഗീസ്, പൗലോസ് വർഗീസ്. മരുമക്കൾ : ഡോ. മാത്യു ജോർജ്, തരുൺ ചന്ദന, ദിവ്യ വർഗീസ്, മാലിനി മാത്യു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.