ഭിന്നശേഷിക്കാർക്ക് വിവാഹ ധനസഹായം

കോട്ടയം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാർക്കും മക്കൾക്കും വിവാഹസഹായവുമായി റോട്ടറി ക്ലബ് 'പരിണയം' പേരിൽ പദ്ധതി നടപ്പിലാക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

താലിമാല, വിവാഹസമയത്ത് അണിയാൻ വസ്ത്രങ്ങൾ, വധുവിന് 15,000 രൂപയും വരന് 10,000 രൂപയും വിവാഹസമ്മാനം തുടങ്ങിയവ റോട്ടറി ക്ലബ് നൽകും. തെരഞ്ഞെടുക്കുന്ന 50 പേർക്കാണ് സഹായം. അടുത്തവർഷം ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടക്കുന്ന വിവാഹാഘോഷത്തിലാകും സഹായവിതരണം.

റോട്ടറി ഡിസ്ട്രിക് 3211 ഗവർണർ കെ. ബാബുമോൻ, അഡ്വ. പി.എസ്. ശ്രീധരൻ, കെ.ജി. പിള്ള, ജിത്തു സെബാസ്റ്റ്യൻ, സജി തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Marriage finance for the differently abled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.