നഷ്ടമായ ബാഗ് തിരിച്ചുകിട്ടി; വിവാഹ വീട്ടിൽ സന്തോഷ തിരയിളക്കം
പെരുവ: മകെൻറ വിവാഹത്തിന് വസ്ത്രങ്ങൾ വാങ്ങാനായി ഓട്ടോയിൽ പോകുമ്പോൾ നഷ്ടപ്പെട്ട പണമടങ്ങിയ ബാഗും മൊബൈൽ ഫോണും തിരികെക്കിട്ടിയ സന്തോഷത്തിലാണ് ഒരു കുടുംബം. തയ്യൽ തൊഴിലാളിയായ ഇലഞ്ഞി അന്ത്യാൽ പാറക്കൽ അമ്മിണി ശിവെൻറ ബാഗാണ് നഷ്ടപ്പെട്ടത്. പെരുവയിൽ ചെരുപ്പ് കടനടത്തുന്ന വൈക്കം ഉദയനാപുരം അറയ്ക്കൽ സുനിലിന് ശനിയാഴ്ച രാവിലെ പത്തോടെ പിറവം ഗവ. ആശുപത്രിക്ക് സമീപം റോഡിൽനിന്നാണ് ബാഗ് ലഭിച്ചത്.
ഭാര്യവീട്ടിൽ നിന്നും ബൈക്കിൽ പെരുവയിലേക്ക് വന്ന സുനിലിന് റോഡിന് നടുക്കുനിന്നാണ് ബാഗ് ലഭിച്ചത്.
ബാഗ് സുനിൽ എടുത്ത് പെരുവയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറാർ ബേബി ചലപ്പുറത്തെ ഏൽപിക്കുകയായിരുന്നു. ഇത് പിന്നീട് വെള്ളൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു.
പണം നഷ്ടപ്പെട്ട വിവരം അമ്മിണി ബന്ധുവായ പൊലീസുകാരനെ അറിയിച്ചിരുന്നു. അദ്ദേഹം സമീപ പൊലീസ് സ്റ്റേഷനുകളിൽ അറിയിച്ചതിനെ തുടർന്നാണ് വെള്ളൂർ സ്റ്റേഷനിൽ ബാഗ് ഉെണ്ടന്ന് അറിയുന്നത്.
ഉച്ചയോടെ അമ്മിണി സ്റ്റേഷനിലെത്തി എസ്.ഐ എ. സമദിൽനിന്ന് ബാഗ് കൈപ്പറ്റി. ജനമൈത്രി സി.ആർ.ഒ കെ.വി. സന്തോഷ്, എ.എസ്.ഐ. മുജീബ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.