യു.ഡി.എഫ്​ വിട്ടുനിന്നു; മുത്തോലിയില്‍ ബി.ജെ.പി

മുത്തോലി: ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന മുത്തോലി പഞ്ചായത്തിൽ ബി.ജെ.പി ഭരണംപിടിച്ചു. 13 അംഗ ഭരണസമിതിയില്‍ ബി.ജെ.പിക്ക്​ ആറും എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് രണ്ടും അംഗങ്ങളാണുണ്ടായിരുന്നത്. രണ്ട് അംഗങ്ങളുള്ള യു.ഡി.എഫ്​(കോൺഗ്രസ്​) വിട്ടുനിന്നു. ഇതോടെ ബി.ജെ.പി അധികാരത്തിലെത്തുകയായിരുന്നു. നിയോജകമണ്ഡലം പ്രസിഡൻറും മൂന്നുതവണ പഞ്ചായത്ത്​ അംഗവുമായ രഞ്ജിത് ജി.മീനാഭവനാണ് പ്രസിഡൻറ്​. ബി.ജെ.പിയിലെ ജയ രാജുവാണ് വൈസ് പ്രസിഡൻറ്​.

പള്ളിക്കത്തോട്​ പഞ്ചായത്തിലും എൻ.ഡി.എക്കാണ്​ ഭരണം. ഇവിടെ എൻ.ഡി.എ ഭരണം ഉറപ്പിച്ചിരുന്നു. ഇതിനൊപ്പം മുത്തോലി കൂടി ലഭിച്ചത്​ ഇവർക്ക്​ നേട്ടമായി. ഇതോടെ രണ്ട്​ പഞ്ചായത്തുകളുടെ അധ്യക്ഷത പദവി ബി.ജെ.പിക്ക്​ ലഭിച്ചു. ജില്ലയുടെ ചരിത്രത്തിലാദ്യമായാണ്​ ബി.ജെ.പിക്ക്​ പഞ്ചായത്ത്​ ഭരണം ലഭിക്കുന്നത്​.

Tags:    
News Summary - Left the UDF; BJP in Mutholi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.