ലതിക സുഭാഷ്, ഹർഷിത ജെ. പിഷാരടി, നിഷ
ജോസ് കെ മാണി
കോട്ടയം: സ്വയം പ്രതിരോധത്തിന്റെ പാഠങ്ങളും അതിജീവനത്തിന്റെ കരുത്തും പകർന്നുനൽകുന്ന ‘ബോൾഡർ; ഡിഫൻഡ്, ഓവർകം’ പരിശീലന പരിപാടി തിങ്കളാഴ്ച ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ അരങ്ങേറും. വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കാൻ മാധ്യമം കുടുംബവും മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സും കൈകോർക്കുന്ന ‘ലീഡർഷിപ്പ്’ കാമ്പയിന്റെ മൂന്നാംഘട്ടമാണ് തിങ്കളാഴ്ച നടക്കുക.
സാമൂഹികപ്രവർത്തകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും പ്രാസംഗികയും മോട്ടിവേറ്ററുമായ നിഷ ജോസ് കെ മാണി, സാമൂഹിക പ്രവർത്തകയും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ചെയർപേഴ്സനുമായ ലതിക സുഭാഷ്, നടിയും മോഡലുമായ ഹർഷിത ജെ. പിഷാരടി എന്നിവർ സംസാരിക്കും. അസംപ്ഷൻ കോളജ് ചങ്ങനാശ്ശേരി പ്രിൻസിപ്പൽ ഡോ. ഫാ. തോമസ് ജോസഫ്, അസി. പ്രഫസറും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറുമായ ഡോ. നിഷ എൻ.സി എന്നിവർ സംബന്ധിക്കും. തുടർന്ന് കേരള പൊലീസ് സെൽഫ് ഡിഫൻസ് വിങ്ങിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടിയും നടക്കും. ഉച്ചക്ക് ഒരുമണിമുതൽ നടക്കുന്ന പരിപാടിയിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് വിദ്യാർഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.
വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കുന്നതിനും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും കേരളത്തിലെ വിവിധ കോളജുകൾ, സർവകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയിനാണ് ‘ലീഡർഷിപ്പ്’. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, സ്റ്റാർട്ട് അപ്-കരിയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിയമങ്ങൾ, സ്ത്രീകളുടെ ആരോഗ്യം -ശുചിത്വം, രാഷ്ട്രീയം, സാമ്പത്തിക സുരക്ഷിതത്വം തുടങ്ങിയവ ലീഡർഷിപ്പ് കാമ്പയിനിൽ ചർച്ചയാകും.
ലീഡർഷിപ്പ് കാമ്പയിന്റെ ഭാഗമായി സംവാദങ്ങൾ, സെമിനാറുകൾ, ഡിബേറ്റുകൾ, വർക്ക്ഷോപ്പുകൾ, ടോക് ഷോകൾ, പരിശീലന പരിപാടികൾ തുടങ്ങിയവ അരങ്ങേറും. സമൂഹത്തിൽ വിവിധ മേഖലകളിൽ ഉയർന്നുവന്ന സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പരിപാടികളിൽ വനിത ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.