DP1, DP2 കോട്ടയം കാരാപ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നഴ്സറി ക്ലാസുകളിലേക്കെത്തിയ കുരുന്നുകളുടെ കളിയും ചിരിയും DP3 പ്രവേശനോത്സവത്തിനിടെ കുട്ടികളുടെ ചിത്രം മൊബൈലിൽ പകർത്തുന്ന മാതാവ്. കാരാപ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ദൃശ്യം DP4 കോട്ടയം സി.എം.എസ് കോളജ് എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിനിടെ മാതാവിനൊപ്പമെത്തിയ കുരുന്നിന്‍റെ കൗതുകം DP5 ഒന്നല്ല, രണ്ട്.... കോട്ടയം സി.എം.എസ് കോളജ് എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിൽനിന്ന് DP6 ദേ അവനാ... ആദ്യദിനം നേരത്തേയെത്തിയ കുരുന്ന് അധ്യാപകർ കാട്ടിയ ബെഞ്ചിലിരുന്നു. ഇതിനിടെ എത്തിയ മറ്റൊരു കുസൃതിക്കാരൻ ഒന്ന് നുള്ളിനോക്കിയതോടെ കരച്ചിലായി, പരാതിയായി. കണ്ണീരുകണ്ട് അധ്യാപികയെത്തിയതോടെ 'കുറുമ്പുകാരനെ' ചൂണ്ടിക്കാട്ടാനായിരുന്നു ധിറുതി. കോട്ടയം സി.എം.എസ് കോളജ് എൽ.പി സ്കൂളിലെ ദൃശ്യം DP7 പ്രവേശനോത്സവത്തിന്‍റെ ആദ്യദിനം സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാർഥികൾ. മുട്ടമ്പലം ഗവ.യു.പി സ്കൂൾ DP8 ചിരി, സാന്ത്വനം, നാണം.... ആദ്യദിനം കരച്ചിലോടെ ക്ലാസിലെത്തിയ സഹപാഠിയെ ആശ്വസിപ്പിക്കുന്ന കുരുന്നും ഇതുകണ്ട് സന്തോഷിക്കുന്ന മുത്തശ്ശിയും. നാണിച്ച് മുഖം പൊത്തുന്ന കൂട്ടുകാരനും. കോട്ടയം കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദൃശ്യം ചിത്രങ്ങൾ - ദിലീപ് പുരക്കൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.