കെ.എസ്.ആർ.ടി.സി പാലാ-പൊൻകുന്നം ചെയിൻ സർവിസ് മുടങ്ങുന്നു

പൊൻകുന്നം: കെ എസ്.ആർ.ടി.സിയുടെ പാലാ- പൊൻകുന്നം ചെയിൻ സർവിസുകൾ മുടങ്ങുന്നത് പതിവായി. ഇതുമൂലം സ്ഥിരം യാത്രക്കാർ ഏറെ ദുരിതത്തിലായി.പൊൻകുന്നം ഡിപ്പോയിൽനിന്നുള്ള ചെയിൻ സർവിസുകളാണ് പതിവായി മുടങ്ങുന്നത്. പൊൻകുന്നത്തുനിന്ന് നാലു ചെയിൻ സർവിസ് ഉണ്ടായിരുന്നതിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ ഓടുന്നത്.

രാവിലെ 7.05ന് പൊൻകുന്നത്തുനിന്ന് ആരംഭിക്കുന്ന പാലാ-മുണ്ടക്കയം, 8.30ന് പനമറ്റം സ്കൂൾ വഴിയുള്ള പാലാ സർവിസുകൾ മാത്രമാണിപ്പോൾ പൊൻകുന്നം ഡിപ്പോയിൽനിന്ന് ഓടുന്നത്. 10,000 രൂപക്കു മുകളിൽ ദിവസവരുമാനമുള്ള സർവിസുകളാണിത്. ഇത്രയും വരുമാനമുണ്ടായിട്ടും ബാക്കി സർവിസുകൾ നടത്താതിരിക്കുന്നത് സ്വകാര്യ ബസ് ലോബിയുടെ സമ്മർദഫലമാണെന്ന ആക്ഷേപവും ശക്തമാണ്.

അതേസമയം, 5000 രൂപ മാത്രം വരുമാനമുള്ള പത്തനംതിട്ട സർവിസുകൾ മുടക്കമില്ലാതെ നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമീകരണത്തിനും വരുമാന വർധനക്കുമായി പൊൻകുന്നം ടൗൺ ബസ്സ്റ്റാൻഡിൽ ആരംഭിച്ച സ്റ്റേഷൻ മാസ്റ്റർ ഓഫിസി‍െൻറ പ്രവർത്തനവും കാര്യക്ഷമമല്ല.

പലപ്പോഴും ഇത് തുറക്കാറില്ല. തുറക്കുന്ന ദിവസങ്ങളിലാകട്ടെ ഉച്ചക്ക് രണ്ടോടെ അടക്കുകയും ചെയ്യും. പൊൻകുന്നം ഡിപ്പോയിൽനിന്ന് ബസുകൾ കൃത്യമായി സർവിസ് നടത്തുകയും സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് കൃത്യമായി പ്രവർത്തിക്കുകയും ചെയ്താൽ യാത്രക്കാർക്ക് ഉപകാരപ്രദമാകുകയും വരുമാനം വർധിപ്പിക്കാനും സാധിക്കും.

Tags:    
News Summary - KSRTC Pala-Ponkunnam chain service stalling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.