ബസ്​ ഓൺ ഡിമാൻഡ്​ പദ്ധതി കട്ടപ്പുറത്ത്​

കോട്ടയം: സ്ഥിരം യാത്രക്കാർക്കായി കെ.എസ്​.ആർ.ടി.സി ആവിഷ്​കരിച്ച ബസ്​ ഓൺ ഡിമാൻഡ്​​ പദ്ധതിക്ക്​ ജില്ലയിൽ ആവശ്യക്കാരില്ല. ഒരു പ്രദേശത്തേക്ക് സ്ഥിരം യാത്ര ചെയ്യുന്നവർക്ക് അവരുടെ സമയക്രമത്തിന് ബസ്​ സർവിസ്​ നടത്താനായാണ്​ ബസ്​ ഓൺ ഡിമാൻഡ്​​ പദ്ധതിക്ക് തുടക്കമിട്ടത്​. എന്നാൽ, ജില്ലയിൽ ഇതുവരെ സർവിസ്​ ആവശ്യപ്പെട്ട്​ യാത്രക്കാർ കൂട്ടമായി രംഗ​െത്തത്തിയിട്ടില്ല. നേരത്തേ കോട്ടയം മെഡിക്കൽ കോളജിലേക്ക്​ സർവിസിനായി ചർച്ചകൾ നടന്നെങ്കിലും ടിക്കറ്റ്​ നിരക്കിൽ തട്ടി പാളി. സാധാരണ സർവിസിനെക്കാൾ ഉയർന്ന നിരക്കാണ്​ ഇതിനായി ഇടാക്കുന്നത്​.

ചങ്ങനാശ്ശേരി-മെഡിക്കൽ കോളജ്​, എറണാകുളം-മെഡിക്കൽ കോളജ്​ റൂട്ടുകളിലായിരുന്നു സർവിസിന്​ ആലോചന. എന്നാൽ, ഉയർന്ന ടിക്കറ്റ്​ നിരക്കെന്ന നിബന്ധനയുള്ളതിനാൽ ജീവനക്കാർ പിന്മാറുകയായിരുന്നു. മറ്റ്​ ചില ഭാഗങ്ങളിൽനിന്നും അന്വേഷണങ്ങൾ വന്നെങ്കിലും കൂട്ടമായി യാത്രക്കാരെ ലഭിക്കി​െല്ലന്ന്​ കണ്ടതോടെ ഉപേക്ഷിച്ചു.

സർക്കാർ ജീവനക്കാർ, വിവിധ കമ്പനികളിലെയും സ്​ഥാപനങ്ങളിലെയും ജോലിക്കാർ തുടങ്ങിയവർക്ക് സ്​കൂൾ ബസ്​ മാതൃകയിലാണ് സർവിസ്​. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ പദ്ധതിക്ക്​ തുടക്കമിട്ടിരുന്നു. തുടർന്ന്​ എല്ലാ ഡിപ്പോകളിലും ഇത്തരത്തിൽ സർവിസ്​ തുടങ്ങാൻ കെ.എസ്.​ആർ.ടി.സി എം.ഡി ചീഫ് ഓഫിസർമാർക്ക് അനുമതി നൽകിയിരുന്നു. യാത്രക്കാർ ആവശ്യപ്പെടുന്നതും കലക്​ഷൻ ലഭിക്കുന്നതുമായ റൂട്ടിൽ സർവിസുകൾ ആരംഭിക്കാനാണ് നിർദേശം. സർവിസ്​ വേണ്ടവർക്ക് അതത്​ ഡിപ്പോകളിൽ വിളിച്ച് അറിയിച്ച് ബുക്ക് ചെയ്യാം. എവിടെനിന്ന്​ കയറുമെന്നും എവിടേക്കാണ് യാത്രയെന്നും എത്ര പേരുണ്ടാകുമെന്നും മുൻകൂട്ടി അറിയിക്കണം. തിരിച്ചുള്ള യാത്രക്കും സർവിസ്​ നടത്തും. യാത്രക്കാരുടെ ബൈക്ക്, കാർ തുടങ്ങിയവ കെ.എസ്.​ആർ.ടി.സി ഡിപ്പോകളിൽ പാർക്ക് ചെയ്യാനും സംവിധാനം ഒരുക്കും. ഇതനുസരിച്ച്​ തുടക്കത്തിൽ കോട്ടയം ഡിപ്പോയിൽനിന്ന്​ തിരുവല്ല, വൈക്കം വഴി എറണാകുളം, കുമളി എന്നിവിടങ്ങളിലേക്ക്​ ബസ്​ ഓൺ ഡിമാൻഡ്​ സർവിസിനായിരുന്നു ആലോചന. പാലാ, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, പൊൻകുന്നം, എരുമേലി ഡിപ്പോകളും സർവിസ്​ ആരംഭിക്കാൻ സജ്ജമാണെന്ന്​ വ്യക്തമാക്കിയിരുന്നു. എന്നാൽ, യാത്രക്കാർ ആവശ്യവുമായി എത്തിയില്ലെന്ന്​ അധികൃതർ പറയുന്നു.

യാത്രക്കാർക്ക്​ തുടർച്ചയായി 10, 15, 20, 25 ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റ്​ ഉറപ്പെന്നതും ഇതി​െൻറ പ്രത്യേകതയാണ്​. യാത്രക്കാരെ അവരവർക്ക് ഇറങ്ങേണ്ട ഓഫിസിനുമുന്നിൽ ഇറങ്ങാനും അവിടെനിന്നു കയറാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് അപകട സാമൂഹിക ഇൻഷുറൻസും ഉറപ്പാക്കുന്നുണ്ട്. വിവിധ ഓഫിസുകളിൽ പദ്ധതിയുടെ പ്രചാരണ ബോർഡുകളും കെ.എസ്​.ആർ.ടി.സി സ്​ഥാപിച്ചിരുന്നു. അതേസമയം, നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ ആദ്യഘട്ടത്തിൽ പദ്ധതി ലാഭകരമായിരുന്നെങ്കിലും പിന്നീട്​ യാത്രക്കാർ കുറഞ്ഞു. എന്നാൽ, പാലക്കാട്​ പദ്ധതിക്ക്​ മികച്ച പ്രതികരണമാണെന്നും സർവിസുകൾ ലാഭകരമാണെന്നും അധികൃതർ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.