ചുങ്കത്ത്​ മുപ്പത്​ പൊക്കുപാലം വീണ്ടും പണിമുടക്കി

കോട്ടയം: അറ്റകുറ്റപ്പണി നടത്തി തകരാർ പരിഹരിച്ച്​ ദിവസങ്ങൾ പിന്നിടുംമുമ്പ്​ ചുങ്കത്ത് ​മുപ്പത്​ ​െപാക്കുപാലം വീണ്ടും പണിമുടക്കി. വ്യാഴാഴ്​ച രാത്രിയാണ്​ കേടായത്​. പാലം ഉയർത്താൻ കഴിയാതായതോടെ, ആലപ്പുഴയിൽനിന്ന്​ കോടിമതയിലേക്ക്​ യാത്രക്കാരുമായി എത്തിയ രണ്ട്​ ബോട്ടുകളും പള്ളം വഴി​ സർവിസ്​ അവസാനിപ്പിക്കുകയായിരുന്നു​. വിഷയം നഗരസഭ സെക്രട്ടറിയെ അറിയിച്ചതായും ഉടൻ നന്നാക്കിത്തരണമെന്ന്​ ആവശ്യപ്പെട്ടതായും ജലഗതാഗതവകുപ്പ്​ അധികൃതർ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി അവസാനം പാലം തകരാറിലായിരുന്നു. തുടർന്ന്​ ബോട്ട്​ സർവിസ്​ കോടിമതയിലെത്താതെ കാഞ്ഞിരത്ത്​ അവസാനിപ്പിക്കുകയായിരുന്നു​. കഴിഞ്ഞയാഴ്​ച​ നഗരസഭ പാലം അറ്റകുറ്റപ്പണി നടത്തി നന്നാക്കി​.

സെപ്​റ്റംബർ രണ്ടുമുതലാണ്​​ ഇതുവഴി ബോട്ട്​ സർവിസ്​ പുനരാരംഭിച്ചത്​. കാരാപ്പുഴ നാടങ്കരി പാലം, പതിനാറിൽചിറ പാലം, പാറേച്ചാൽ പാലം, ചുങ്കത്ത്​ മുപ്പത്​ ഇരുമ്പുപാലം, കാഞ്ഞിരം പാലം എന്നിങ്ങനെ അഞ്ച്​ പൊക്കുപാലങ്ങളാണ്​ കോട്ടയം-ആലപ്പുഴ റൂട്ടിൽ കോടിമതയിൽനിന്ന്​ മീനച്ചിലാറി​െൻറ കൈവഴിയിലുള്ളത്​. ഇതിൽ പുത്തൻതോട്ടിലെ ചുങ്കത്ത്​ മുപ്പത്​ പാലം ഒഴികെ ബാക്കിയെല്ലാം ബോട്ട്​ വരു​േമ്പാൾ താൽക്കാലികമായി ഉയർത്തുന്ന പാലമാണ്​. ചുങ്കത്ത്​ മുപ്പത്​ ഇരുമ്പുപാലം മാത്രം വൈദ്യുതിയിലാണ്​ പ്രവർത്തിക്കുന്നത്​​. മോ​ട്ടോറും കപ്പിയും തുരുമ്പ്​ പിടിക്കുന്നതിനാൽ മിക്കവാറും പാലം പൊക്കാൻ കഴിയാതെ വരും. വൈദ്യുതിയില്ലാത്തപ്പോഴും പാലം വിലങ്ങുതടിയാവും.

കെൽ ആണ് നിർമിച്ചത്. നിർമാണത്തിലെ അശാസ്​ത്രീയതയാണ്​ തകരാറിനു കാരണമെന്ന്​ ആക്ഷേപമുണ്ട്​. മറ്റു പാലങ്ങളുംപോലെ ​ഉയർത്താവുന്ന പാലം നിസ്സാര തുകക്ക്​ നിർമിക്ക​ാ​െമന്നിരിക്കെയാണ്​ കൂടുതൽ തുക ചെലവിട്ട്​ ഇരുമ്പുപാലം നിർമിച്ചത്​. മൂന്നുലക്ഷംരൂപ അറ്റകുറ്റപ്പണിക്കായി മാത്രം നഗരസഭ ചെലവിട്ടു.​ മറ്റ്​ പാലങ്ങൾ പോലെ താൽക്കാലികമായി ഉയർത്താവുന്ന പാലം വന്നാൽ ഇടക്കിടെയുള്ള തകരാറും യാത്രാതടസ്സവും മാറും.

നിലവിൽ കോടിമതയിൽനിന്നുള്ള രണ്ട്​ ബോട്ടുകളാണ്​ കോട്ടയം-ആലപ്പുഴ റൂട്ടിൽ സർവിസ്​ നടത്തുന്നത്​. കാഞ്ഞിരം ഭാഗത്തുള്ളവര്‍ക്ക് കോട്ടയം നഗരത്തിലേക്ക് എത്താനുള്ള യാത്രാമാര്‍ഗം കൂടിയാണിത്​.

Tags:    
News Summary - Kottayam Bridge issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.