കോട്ടയം: അടുത്ത അഞ്ചുവർഷം ജില്ലയുടെ ‘തലവര’ നിശ്ചയിക്കുക 16.29 ലക്ഷം വോട്ടർമാർ, പ്രത്യേകിച്ച് സ്ത്രീകൾ!. ജില്ലയിലെ ആകെയുള്ള വോട്ടർമാരിൽ 8.4 ലക്ഷം പേർ സ്ത്രീകളാണ്. പുരുഷന്മാർ 7.79 ലക്ഷവും. ഇന്ന് അന്തിമപട്ടിക വരുന്നതോടെ മാത്രമേ വോട്ടർമാരുടെ കൃത്യമായ എണ്ണം വരൂ. ജില്ല പഞ്ചായത്ത്, നഗരസഭകളിലെ ഭരണമാറ്റം ഉൾപ്പെടെ സ്വപ്നം കണ്ടാണ് ഈ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് മുന്നണികൾ ഇറങ്ങിയിട്ടുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ കെട്ടുറപ്പും സ്വാധീനവുമായാണ് ഇക്കുറി രംഗത്തുള്ളതെന്നാണ് എൽ.ഡി.എഫിന്‍റെ അവകാശവാദം. കേരള കോൺഗ്രസ് എമ്മിന്‍റെ വരവ് എൽ.ഡി.എഫിനെ ശക്തമാക്കിയപ്പോൾ കേരള കോൺഗ്രസിന് വിചാരിച്ചത്ര മികച്ച പ്രകടനം കാഴ്ചവെക്കാനാകാത്തത് കോൺഗ്രസിനും യു.ഡി.എഫിനും ഒരുപോലെ തലവേദനയായുണ്ട്. എന്നാൽ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും കോട്ടയം പാർലമെന്‍റ് തെരഞ്ഞെടുപ്പും വിജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
രണ്ട് ജില്ല കമ്മിറ്റികളുടെ കീഴിൽ ചിട്ടയായ പ്രവർത്തനത്തോടെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയും ജില്ലയിൽ വ്യക്തമായ സ്വാധീനം സ്ഥാപിക്കാൻ രംഗത്തുണ്ട്. അതിനാൽ എന്തായാലും ഇക്കുറി ജില്ലയിൽ വാശിയേറിയ പോരാട്ടമാകും നടക്കുകയെന്ന കാര്യത്തിൽ സംശയമില്ല. 71 ഗ്രാമപഞ്ചായത്തിൽ വാർഡുകൾ 1140 എണ്ണമാണ്. 11 ബ്ലോക്ക് പഞ്ചായത്തിൽ വാർഡുകൾ 157 എണ്ണവും. ജില്ല പഞ്ചായത്തിൽ ഇക്കുറി ഒരു ഡിവിഷൻകൂടി 23 ആയി. ആറ് നഗരസഭയിലായി 208 വാർഡുകളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കണം.
വൈക്കം, തലയാഴം, വെള്ളൂർ, കടുത്തുരുത്തി, കുറവിലങ്ങാട്, ഉഴവൂർ, ഭരണങ്ങാനം, തലനാട്, പൂഞ്ഞാർ, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, കങ്ങഴ, പാമ്പാടി, കിടങ്ങൂർ, അയർക്കുന്നം, പുതുപ്പള്ളി, വാകത്താനം, തൃക്കൊടിത്താനം, കുറിച്ചി, കുമരകം, അതിരമ്പുഴ
കുമരകം -16, തിരുവാർപ്പ് -19, ആർപ്പൂക്കര -17, അതിരമ്പുഴ -24, അയ്‌മനം -21, ചെമ്പ് -16, മറവൻതുരുത്ത് -16, ടി.വിപുരം -15, വെച്ചൂർ -14, ഉദയനാപുരം -18, കടുത്തുരുത്തി -20 , കല്ലറ -14, മുളക്കുളം -18, കടപ്ലാമറ്റം -14, മരങ്ങാട്ടുപിള്ളി -15, കാണക്കാരി -17, ഞീഴൂർ -15, തലയോലപ്പറമ്പ് -17, വെള്ളൂർ -17, കുറവിലങ്ങാട് -15, ഉഴവൂർ -14, രാമപുരം -19, മാഞ്ഞൂർ -19, ഭരണങ്ങാനം -14, വെളിയന്നൂർ -14, പൂഞ്ഞാർ -14, പൂഞ്ഞാർ തെക്കേക്കര -15, തലനാട് -14, തലപ്പലം -14, തിടനാട് -16, കരൂർ -17, കൊഴുവനാൽ -14, കടനാട് -15, മീനച്ചിൽ -14, മുത്തോലി -14, മേലുകാവ് -14, മൂന്നിലവ് -14, അകലക്കുന്നം -15, എലിക്കുളം -17, കൂരോപ്പട -19, പാമ്പാടി -21, പള്ളിക്കത്തോട് -15, മണർകാട് -19, തലയാഴം -16, നീണ്ടൂർ -15, തീക്കോയി -14, കിടങ്ങൂർ -16, മീനടം -14, മാടപ്പള്ളി -22, പായിപ്പാട് -17, തൃക്കൊടിത്താനം -22, വാകത്താനം -21, വാഴപ്പള്ളി -22, ചിറക്കടവ് -22, കങ്ങഴ -16, നെടുംകുന്നം -16, വെള്ളാവൂർ -14, വാഴൂർ -18, കറുകച്ചാൽ -17, മണിമല -16, എരുമേലി -24, കാഞ്ഞിരപ്പള്ളി -24, മുണ്ടക്കയം -23, കൂട്ടിക്കൽ -14, കോരുത്തോട് -14, പാറത്തോട് -21, കുറിച്ചി -22, പനച്ചിക്കാട് -24, പുതുപ്പള്ളി -19, വിജയപുരം -20, അയർക്കുന്നം -21
നിലവിലെ ഭരണം: എല്‍.ഡി.എഫ്
ആകെ വാര്‍ഡ് 22
എല്‍.ഡി.എഫ് 51
യു.ഡി.എഫ് 18
എൻ.ഡി.എ 02
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.