എലിക്കുളത്തിന്‍റെ ഫാം ടൂറിസത്തെക്കുറിച്ച് പഠിക്കാൻ കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ കർഷകർ
കാഞ്ഞിരപ്പള്ളി: എലിക്കുളം പഞ്ചായത്തിലെ കൃഷിയിട ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് പകർത്താനൊരുങ്ങി കാഞ്ഞിരപ്പള്ളിയിലെ കർഷകർ. മടുക്കക്കുന്ന് കുരുവിനാക്കുന്നേൽ സിദ്ധാർഥ് ഡൊമിനിക്കിന്‍റെ ഡ്രാഗൺ ഫ്രൂട്ട് പ്രധാന വിളയായ സമ്മിശ്ര കൃഷിത്തോട്ടം, ചെങ്ങളം പഴേപറമ്പിൽ ജോസ് പി. കുര്യന്‍റെ പാറക്കുളം, ആനിത്തോട്ടം ജൂബിച്ചൻ ആന്‍റണിയുടെയും സലേഷ് ആന്‍റണിയുടെയും റംബുട്ടാൻ തോട്ടങ്ങൾ, കണ്ണെത്താദൂരത്തെ പൈനാപ്പിൾ തോട്ടങ്ങൾ എന്നിവയുടെ ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് പകർത്താനൊരുങ്ങുകയാണ് ആനക്കൽ ഫാർമേഴ്‌സ് സൊസൈറ്റി പ്രവർത്തകർ.
എലിക്കുളം പഞ്ചായത്തും കൃഷിഭവനും എലിക്കുളം ഫാം ടൂറിസം ക്ലബും ആതിഥേയരായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ഷെമീറിന്‍റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ജോണികുട്ടി മഠത്തിനകം, അനക്കൽ ഫാർമേഴ്സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, സെക്രട്ടറി ബേബിച്ചൻ പടിഞ്ഞാറേ മുറിയിൽ, ട്രഷറർ മനോജ് കപ്പലുമാക്കൽ, കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് ജോർഡിൻ കിഴക്കേതലയ്ക്കൽ, ജോമോൻ പടിഞ്ഞാറേമുറിയിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് യമുന പ്രസാദ്, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജയിംസ് ജീരകത്തിൽ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോഷി കെ ആന്‍റണി കുഴിക്കാട്ട് താഴെ, കർഷകൻ സിദ്ധാർഥ് ഡൊമിനിക് കുരുവിനാക്കുന്നേൽ, എലിക്കുളം ഫാം ടൂറിസം ക്ലബ് പ്രസിഡന്‍റ് മാത്യു കോക്കാട്ട് തോമസ് എന്നിവർ ചേർന്ന് ഡ്രാഗൺ ഫ്രൂട്ട് പഴക്കൂട നൽകി സ്വീകരിച്ചു. എലിക്കുളത്തിന്‍റെ തനത് വിളയിനങ്ങളായ ചീരാംകുഴി ബ്ലാക്ക് ഗോൾഡ് കുരുമുളക്, ചെങ്ങളം വരിയ്ക്കപ്ലാവ് എന്നിവയുടെ തൈകളും പൊന്നൊഴുകും തോടിന്‍റെ ഓരത്ത് കാപ്പുകയത്ത് വിളഞ്ഞ എലിക്കുളത്തിന്‍റെ വിഷരഹിത അരിയായ എലിക്കുളം റൈസും സമ്മാനിച്ചു.
പഞ്ചായത്തംഗങ്ങളായ അബ്‌ദുൽ കരീം, ജിബിൻ ശൗര്യാംകുഴിയിൽ, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, കൃഷി ഓഫിസർ കെ. പ്രവീൺ, ഫാം ടൂറിസം ക്ലബ് കോഓഓഡിനേറ്റർ എ.ജെ. അലക്സ് റോയ്, സെക്രട്ടറി ജോസ് പി. കുര്യൻ പഴേപറമ്പിൽ, അസി. സെക്രട്ടറി എച്ച്. പ്രിൻസി, ജെയിംസ് ജീരകത്തിൽ, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, ഫിലിപ്പ് മാത്യു കണയങ്കൽ എന്നിവർ കർഷക സംഘവുമായി സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.